Leading News Portal in Kerala

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 15 പവൻ കൈക്കലാക്കി ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന് ഭീഷണി; യുവാവ് പിടിയിൽ|youth arrested for sexually assault woman on promise of marriage and threatening to send footage to her husband in trivandrum


Last Updated:

യുവതിയുടെ വീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി

News18News18
News18

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെങ്കമല സ്വദേശി ഷിജിന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

യുവതിയെ പരിചയപ്പെട്ടതിനു ശേഷം വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറില്‍ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യകേന്ദ്രത്തിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

കൂടാതെ ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടുദിവസം ചങ്ങനാശ്ശേരിയിലുള്ള ഹോട്ടലിലെത്തിച്ചും പീഡിപ്പിച്ചതായ പരാതി. തുടർന്ന് യുവതിയുടെ നഗ്‌നവീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭയപ്പെടുത്തിയാണ് യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 15 പവൻ കൈക്കലാക്കി ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന് ഭീഷണി; യുവാവ് പിടിയിൽ