സ്ത്രീകളുടെ കോച്ചിൽ കയറിയ യാത്രക്കാരനെ പിടികൂടി ടിടിഇ; പിന്നാലെ ഉദ്യോഗസ്ഥന് യാത്രക്കാരുടെ മർദനം | Locals thrash tte who caught a passenger from ladies coupe
Last Updated:
ലേഡീസ് കോച്ചിൽ ഒരു കൂട്ടം യുവാക്കൾ ബലമായി കയറിയതോടയാണ് സംഭവത്തിന് തുടക്കം
കാൺപൂർ: ഒരു കൂട്ടം യുവാക്കൾ ഒരു ടിടിഇയെ മർദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാൺപൂർ സെൻട്രൽ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ലേഡീസ് കോച്ചിൽ കയറിയ ഒരു യാത്രക്കാരനെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ പിടികൂടിയിരുന്നു.
പിന്നാലെ ഇരുവരും സ്റ്റേഷനിലേക്ക് ഇറങ്ങുകയും പരസ്പരം തർക്കവും ആക്രമണവും ആകുകയായിരുന്നു.
സൂറത്തിൽ നിന്ന് മുസാഫർപൂരിലേക്കുള്ള ഒരു ട്രെയിനിലാണ് സംഭവം. ട്രെയിനിൽ 15 മുതൽ 20 വരെ യുവാക്കൾ യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്ക വച്ച് ഇവരിൽ ചിലർ സ്ത്രീകളുടെ കോച്ചിൽ ബലമായി കയറിയെന്നാണ് ആരോപണം. ടിടിഇ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ വലിയൊരു തർക്കം ഉടലെടുത്തു. ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടിടിഇയും എത്തിച്ചേരുകയും ഇരുവരും കൂടി യാത്രക്കാരനെ സ്റ്റേഷനിൽ ഇറക്കി. പിന്നാലെ ടിടിഇ യാത്രക്കാരന്‍റെ മുഖത്ത് അടിക്കുകയും ചെയ്യുന്നത് കാണാം.
പ്ലാറ്റ്‌ഫോമിൽ വെച്ച് മർദ്ദിക്കാൻ കൂടി തുടങ്ങിയതോടെ സ്ഥിതി വഷളായി. പിന്നാലെ ഇയാളുടെ കൂടെയുണ്ടായിരുന്നവരും സ്റ്റേഷിലേക്ക് എത്തുകയും അടിച്ച ടിടിഇയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്.
कानपुर -कानपुर सेंट्रल स्टेशन पर TTE, यात्री में मारपीट, पहले 2 TTE ने यात्री को बुरी तरह पीटा
बाद में यात्री ने लोगों के साथ एक TTE को पीटा, रेलवे प्लेटफॉर्म बना जंग का अखाड़ा, रेलव स्टेशन पर मारपीट के वीडियो वायरल#Kanpur @RailMinIndia pic.twitter.com/xMitx5ZCC4— भारत समाचार | Bharat Samachar (@bstvlive) July 26, 2025
സംഘര്‍ഷം രൂക്ഷമായതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്ഥലത്തെത്തി രാജ യാദവ് എന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, യാത്രക്കാരനെ മര്‍ദ്ദിച്ച ടിടിഇയ്ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Kanpur Nagar,Uttar Pradesh
July 28, 2025 8:24 AM IST
സ്ത്രീകളുടെ കോച്ചിൽ കയറിയ യാത്രക്കാരനെ പിടികൂടി ടിടിഇ; പിന്നാലെ ഉദ്യോഗസ്ഥന് യാത്രക്കാരുടെ മർദനം