കെഎസ്ആർടിസി ബസിൽ യുവതിക്കു മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ| Man arrested for publicly masturbating in front of woman in KSRTC bus at kollam
Last Updated:
വീഡിയോ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നു
യാത്രക്കാരി പകർത്തിയ നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതി പി എസ് സി കമ്പെയ്ൻ സ്റ്റഡി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കൊട്ടിയം ജംഗ്ഷനിൽ നിന്ന് മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി. മുന്നിൽ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്. ബസ് മേവറം എത്തിയതോടെ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന മൈലക്കാട് സ്വദേശി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു.ഇതോടെ യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് കണ്ടിട്ടും പ്രതി ലൈംഗിക ചേഷ്ടകൾ തുടർന്നു.
യുവതിക്ക് പിന്നാലെ മൈലക്കാട് സ്വദേശിയും കൊല്ലം ഡിപ്പോയിൽ ഇറങ്ങി. യുവതിയെ വിളിക്കാൻ സഹോദരൻ എത്തിയതോടെ പ്രതി മറ്റൊരു ബസിൽ കയറി സ്ഥലം വിട്ടു. യുവതി ഇന്നലെ രാവിലെ സിറ്റി പൊലീസ് കമ്മീഷണർക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി. വീട്ടിലെത്തി ബഹളം വച്ചവരോട് താനല്ല ദൃശ്യങ്ങളിലുള്ളതെന്നും അപ്പോൾ താൻ വീട്ടിലായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. നാട്ടുകാർ മടങ്ങിയതോടെ പെയിന്റിംഗ് തൊഴിലാളിയായ പ്രതി സ്ഥലം വിടുകയായിരുന്നു.
Kollam,Kollam,Kerala
July 30, 2025 7:02 AM IST