പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി അശ്ശീല വീഡിയോ ചാറ്റും വീഡിയോ കൈമാറലും നടത്തിയ അധ്യാപിക അറസ്റ്റില്‍ Navi Mumbai Teacher arrested for having obscene video chats and sharing videos with Minor Boys | Crime
Last Updated:
ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്
അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട പോക്സോ കേസുകളുടെ എണ്ണം കൂടിവരികയാണ്. നവി മുംബൈയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയെ വിദ്യാര്‍ത്ഥികളുമായി അശ്ശീല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി അധ്യാപിക അശ്ശീല വീഡിയോ ചാറ്റ് നടത്തിയതായും വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയതായുമാണ് കേസ്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയുടെയും വിദ്യാര്‍ത്ഥികളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്ന് അശ്ശീല വീഡിയോകള്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്നാണ് പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അധ്യാപികയ്ക്കെതിരെ കേസെടുത്തത്.
ഇതേ സ്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ കൂടി സംഭവത്തില്‍ ഇരകളായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ കുട്ടികളുടെ വീട്ടുകാരില്‍ നിന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിനായി സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുമായും പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ട്.
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹിമചാല്‍ പ്രദേശില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു സര്‍ക്കാര്‍ സ്കൂളിലെ ഫിസിക്സ് അധ്യാപകനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസം പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
സോളോ ജില്ലയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ രാകേഷ് കുമാറിനെയാണ് പിരിച്ചുവിട്ടുകൊണ്ട് സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. മുമ്പ് ഈ അധ്യാപകന് ജോലി ചെയ്തിരുന്ന സിര്‍മൗര്‍ ജില്ലയിലെ പോണ്ട സാഹിബില്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354എ (ലൈംഗിക പീഡനം), പോക്സോ നിയമത്തിലെ സെക്ഷന്‍ 11 എന്നിവ പ്രകാരമാണ് അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2023 മേയ് 9-നാണ് കേസെടുത്തത്. 1965-ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (വര്‍ഗ്ഗീകരണം, നിയന്ത്രണം, അപ്പീല്‍) നിയമങ്ങള്‍ അനുസരിച്ച് 2023 സെപ്റ്റംബര്‍ 6-ന് ഇയാള്‍ക്കെതിരെ ഒരു വകുപ്പുതല അന്വേഷണം ആരംഭിച്ചു. പോണ്ട സാഹിബിലെ ഗവണ്മെന്റ് ഡിഗ്രി കോളേജ് പ്രിന്‍സിപ്പല്‍ വൈഭവ് കുമാര്‍ ശുക്ലയാണ് അന്വേഷണം നടത്തിയത്.
കുറ്റപത്രം റദ്ദാക്കുകയോ ക്രിമിനല്‍ വിചാരണ അവസാനിക്കുന്നതുവരെ വകുപ്പുതല അന്വേഷണം സ്റ്റേ ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് കുമാര്‍ പിന്നീട് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കി കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളി.
Mumbai,Maharashtra
July 31, 2025 7:41 PM IST
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി അശ്ശീല വീഡിയോ ചാറ്റും വീഡിയോ കൈമാറലും നടത്തിയ അധ്യാപിക അറസ്റ്റില്‍