Leading News Portal in Kerala

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷ് പിടിയിൽ Atulyas death in Sharjah husband Satish arrested from Thiruvananthapuram airport | Crime


Last Updated:

തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് സതീഷ് പിടിയിലാകുന്നത്

News18News18
News18

ഷാര്‍ജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് പിടിയിൽ. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് സതീഷ് പിടിയിലാകുന്നത്. എയർപോർട്ടിലെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത സതീഷിനെ പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും.

ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെയും അതുല്യയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകകളുടെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതുല്യയുടെ അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് സതീഷിനെതിരെ ചുമത്തയിരിക്കുന്നത്.പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അതുല്യയുടെ മരണത്തിൽ സതീഷിന് പങ്കുണ്ടെന്നാരോപിച്ച് സഹോദരി അഖില നൽകിയ പരാതിയിൽ ഷാർജ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫോറൻസിക് പരിശോധനയിൽ ആത്മഹത്യ തന്നെയെന്നാണ് വ്യക്തമായിരുന്നു.