പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് സൈക്കിൾ ചെയിൻ ഉപയോഗിച്ച് സഹപാഠിയുടെ ക്രൂര മർദനം|Plus Two student brutally beaten with bicycle chain by classmate for allegedly teasing girlfriend | Crime
Last Updated:
സൈക്കിൾ ചെയിൻ കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു
തിരുവനന്തപുരം: പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് സഹപാഠിയുടെ ക്രൂര മർദനം. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പുല്ലൂർമുക്ക് സ്വദേശിക്കാണ് മർദനമേറ്റത്. ക്ലാസ് മുറിയിൽ വച്ച് സൈക്കിൾ ചെയിൻ ഉപയോഗിച്ചാണ് സഹപാഠി ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്തു.
സൈക്കിൾ ചെയിൻ കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ കൈയിൽ പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകളും ഉണ്ടെന്ന് പരാതിയിൽ പറയുന്നു. അതേസമയം, സഹപാഠി കുട്ടിയെ ഫോണിൽ ഭീക്ഷണിപ്പെടുത്തിയ ശേഷമാണ് ആക്രമിച്ചതെന്ന് മാതാവ് പറയുന്നു. കുട്ടിയ്ക്ക് പരിക്കേറ്റ വിവരം സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കാൻ വൈകിയതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മർദിച്ച സഹപാഠിയ്ക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 10, 2025 12:43 PM IST
പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് സൈക്കിൾ ചെയിൻ ഉപയോഗിച്ച് സഹപാഠിയുടെ ക്രൂര മർദനം