Leading News Portal in Kerala

ചാറ്റിങ്ങിൽ ചീറ്റിങ്! പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിച്ച് ചാറ്റ് ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി സുമതിവളവിൽ ഉപേക്ഷിച്ചു|youth who mistaken for a girl and chatted with him kidnapped stripped naked and abandoned in Sumathi valavu | Crime


Last Updated:

വാഹനത്തില്‍ വച്ച് യുവാവിനെ നഗ്നനാക്കി ഫോട്ടോകളെടുത്തശേഷം മൂന്നുപവന്‍ വരുന്ന സ്വര്‍ണമാലയടക്കം നാലുപേരും ചേര്‍ന്ന് കവർന്നു

News18News18
News18

ഡേറ്റിങ് ആപ്പിലൂടെ ചാറ്റ് ചെയ്ത് പരിചയത്തിലായ ശേഷം പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിച്ച് ചാറ്റ് ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പെണ്‍കുട്ടിയാണെന്ന് കരുതി നാല് യുവാക്കളുമായിട്ടായിരുന്നു യുവാവ് ചാറ്റ് ചെയ്തിരുന്നത്.

മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍, കൊല്ലായില്‍ സ്വദേശി സുധീര്‍, ചിതറ സ്വദേശി സജിത്, കുളത്തൂപ്പുഴക്കാരന്‍ ആഷിഖ് എന്നിവരാണ് പൊലീസ് പിടിയിലായത്. ആക്രമണത്തിനിരയായത് വെഞ്ഞാറമൂട് സ്വദേശിയാണ്.

ഈ മാസം ഏഴിന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. യുവാവിനെ നാലുപേര്‍ ചേര്‍ന്ന് കാറില്‍ കടത്തികൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തശേഷം സുമതി വളവില്‍ ഉപേക്ഷിക്കുകയായിരുന്നു.

വാഹനത്തില്‍ വച്ച് യുവാവിനെ നഗ്നനാക്കി ഫോട്ടോകളെടുത്തശേഷം മൂന്നുപവന്‍ വരുന്ന സ്വര്‍ണമാലയടക്കം നാലുപേരും ചേര്‍ന്ന് കവർന്നു.

ശേഷം മര്‍ദിച്ച് അവശനാക്കിയശേഷം യുവാവിനെ പാങ്ങോട് ഭാഗത്തെത്തിച്ച് സുമതി വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. പ്രതികളിൽ നിന്ന് മൊബൈല്‍ ഫോണുകളും രണ്ട് ആഡംബര ബൈക്കുകളും കണ്ടെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ചാറ്റിങ്ങിൽ ചീറ്റിങ്! പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിച്ച് ചാറ്റ് ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി സുമതിവളവിൽ ഉപേക്ഷിച്ചു