അമിത പലിശയ്ക്ക് പണം കടം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ Youth Congress leader arrested for lending money at high interest | Crime
Last Updated:
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയാണ് പിടിയിലായത്
അമിത പലിശയ്ക്ക് പണം കടം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. എറണാകുളം കിഴക്കമ്പലം ചേലക്കുളം കണിച്ചേരിക്കുടി തച്ചയില്‍ സാലിം കെ. മുഹമ്മദാണ് (26) പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയാണിയാൾ. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ സാമ്പത്തിക തട്ടിപ്പ് വിഭാഗം ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കുന്നത്തുനാട് പോലീസ് സാലിമിനെ അറസ്റ്റ് ചെയ്യുന്നത്.
നിയമാനുസൃതം അധികാരപത്രമില്ലാതെ പലിശയ്ക്ക് പണം കൊടുക്കുന്നത് നിയമംമൂലം നിരോധിച്ചതാണ്. ഇത് ലംഘിച്ചാണ് സാലിം അമിത പലിശ ഈടാക്കി പണം കടം കൊടുത്തിരുന്നത്. തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്താതെ ഒപ്പിട്ടുവാങ്ങിയ ചെക്ക് ലീഫുകളും പ്രോമിസറി നോട്ടും ഉടമ്പടി കരാര്‍ എഴുതിയ മുദ്രപ്പത്രങ്ങളും ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു
Ernakulam,Kerala
August 11, 2025 9:03 AM IST