രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി|Drunk husband hacks wife to death while she was talking on the phone in thiruvananthapuram | Crime
Last Updated:
വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു
തിരുവനന്തപുരം: രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം കല്ലിയൂരിലാണ് സംഭവം. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കഴുത്തിന് വെട്ടേറ്റ നിലയിൽ ബിൻസിയെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമാണ് കൊല്ലപ്പെട്ട ബിൻസി. ഇന്ന് ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് വെട്ടേറ്റ നിലയിൽ യുവതിയെ ആദ്യം കണ്ടത്. ഉടൻ തന്നെ സമീപത്തെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം, പ്രതി സുനില്‍ സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ടതായി പോലീസ് അറിയിച്ചു. രാത്രി ബിന്‍സി ആരോടോ ഫോണില്‍ സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് സുനില്‍ പോലീസിന് മൊഴിനൽകി.
ശാന്തിവിള ആശുപത്രിയിലുള്ള ബിന്‍സിയുടെ മൃതദേഹം പരിശോധനകള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 14, 2025 2:45 PM IST