പാലക്കാട് കാറിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ Father and son arrested with 10 kg of ganja in car in Palakkad | Crime
Last Updated:
ഇരുവരും സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു
പാലക്കാട് കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക്(23) അച്ഛൻ സെന്തിൽ കുമാർ(53) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലംകോട് വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപം വച്ചാണ് ഇരുവരെയും പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നെന്മാറ എക്സൈസ് ഇൻസ്പെക്ടർ പി സുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കെ വേണുഗോപാൽ, കെ സാബു, കെ ആനന്ദ്, സീ സനോജ്, ജെ അജീഷ്, ആർ രാജേഷ്, വി ഷീജ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി
Palakkad,Kerala
August 16, 2025 4:36 PM IST