വിമാനത്തിൽ മുൻ സീറ്റിലിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം സ്വദേശി പിടിയിൽ | Misconduct in flight at Trivandrum the passenger was arrested | Kerala
Last Updated:
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം
തിരുവനന്തപുരം: വിമാനത്തിലെ സഹയാത്രികയോട് മാശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വട്ടപ്പാറ സ്വദേശിയായ ജോസിനെതിരെയാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിന്റെ തൊട്ടുമുന്നിലുള്ള സീറ്റിലായിരുന്നു പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത സമയത്ത് യുവതി എയർലൈൻസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ഉടനെ വിവരം പൊലീസിന് കൈമാറി. വിമാനത്താവളത്തിൽ ജോസിനെ തടഞ്ഞുവച്ചതിന് ശേഷം വലിയതുറ പൊലീസ് എത്തിയപ്പോൾ കൈമാറുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഇയാളെ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Thiruvananthapuram,Kerala
August 17, 2025 9:17 AM IST