Leading News Portal in Kerala

ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം 6 പേര്‍ എംഡിഎംഎയുമായി പിടിയിൽ 6 people including Shuhaib murder suspect and woman arrested with MDMA in kannur | Crime


Last Updated:

ഒരു ലക്ഷത്തോളം രൂപയും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേർ എംഡിഎംഎയുമായി പിടിയിൽ. പാലയോട്ടെ എം.പി.മജ് നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടിയിലെ കെ.ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ.സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സഞ്ജയ് ഷുഹൈബ് വധ കേസിലെ ആറാം പ്രതിയാണ്.

ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ആറ് പേരും പിടിയിലാകുന്നത്. 27.82 ഗ്രാം എംഡിഎംഎ പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഒരു ലക്ഷത്തോളം രൂപയും പൊലീസ് പരിശോധനയിൽ  കണ്ടെടുത്തു.