Leading News Portal in Kerala

വ്യാജസന്യാസിയായി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി Police arrest POCSO case accused hiding in Tamil Nadu as fake monk  | Crime


Last Updated:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവകയായിരുന്നു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യാജസന്യാസിയായി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി.പാലക്കാട് സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ വ്യാജ സന്യാസിയായി കഴിയുന്നതിനിടെയാണ് പിടിയിലാകുന്നത്.

കേസിന്റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒരു വർഷത്തെ ന്വേഷണത്തിനൊടുവിലാണ് തമിഴ് നാട് പൊലീസിന്റെ സഹായത്തോടെ കേരളപൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാനായി താടിയും മുടിയും വളർത്തി സന്യാസിയായി കഴിയുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.