തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി Around Rs 4 lakh stolen from Thiruvananthapuram Poojappura police canteen | Crime
Last Updated:
കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് മോഷണം പോയത്
തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി. കഫ്റ്റീരിയയ്ക്ക് ഉള്ളില്‍ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്ത് താക്കോലെടുത്തതിന് ശേഷം പിൻ ഭാഗത്തെ ഓഫീസ് കെട്ടിടത്തിലെ റൂമിൽ നിന്ന് പണം കവരുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് മോഷ്ടിക്കപ്പെട്ടത്. ഇവിടുത്തെ സിസിടിവി ക്യാമറകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
ഡിപ്പാര്‍ട്‌മെന്റുമായി ബന്ധമുള്ളവരോ അടുത്തിടെ പുറത്തിറങ്ങിയവരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Thiruvananthapuram,Kerala
August 18, 2025 10:52 AM IST