Leading News Portal in Kerala

‘അവിഹിതബന്ധത്തിനുള്ള ശിക്ഷ’; അമ്മയെ രണ്ടുതവണ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ‌| Man Rapes Mother Says punishment For Illicit Relationship in Delhi | Crime


Last Updated:

ബാല്യകാലത്ത് അമ്മയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇതിന്റെ ശിക്ഷയാണ് താൻ നടപ്പാക്കിയതെന്നുമാണ് മകൻ പൊലീസിനോട് പറഞ്ഞത്

ഡല്‍ഹി പൊലീസ്ഡല്‍ഹി പൊലീസ്
ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. മുന്‍പ് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ചായിരുന്നു മകന്റെ ഉപദ്രവം. അമ്മ ചെയ്ത തെറ്റിന് നല്‍കുന്ന ശിക്ഷയാണ് ബലാത്സംഗമെന്ന് 39കാരനായ ഇയാള്‍ പറഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്. 65കാരിയായ സ്ത്രീയാണ് പരാതിക്കാരി. ഇവര്‍ക്ക് ഇയാളെ കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. ഡല്‍ഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. പ്രതി ബിരുദധാരിയായ തൊഴിൽ രഹിതനാണെന്ന് പൊലീസ് പറഞ്ഞു.

തീർത്ഥയാത്ര കഴിഞ്ഞ് വിദേശത്ത് നിന്ന് കുടുംബം തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ ഭര്‍ത്താവ് വിരമിച്ച സര്‍ക്കാര്‍ ജീവിനക്കാരനാണ്. കുറ്റാരോപിതനായ മകന്‍, ഇളയ മകള്‍ എന്നിവരോടൊപ്പമാണ് പരാതിക്കാരി താമസിക്കുന്നത്. ജൂലായ് 17 ന് പരാതിക്കാരിയും ഭര്‍ത്താവും ഇളയ മകളും സൗദിയിലേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചു. മാതാവിനെ വിവാഹമോചനം ചെയ്യാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. തന്റെ ബാല്യകാലത്ത് അമ്മയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ഓഗസ്റ്റ് 1ന് പരാതിക്കാരി ഡല്‍ഹിയില്‍ തിരിച്ചെത്തി. വീട്ടിലെത്തി ശേഷം മകന്‍ അവരെ ഒരു മുറിയില്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തന്റെ കുട്ടിക്കാലം നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതോടെ പരാതിക്കാരി മൂത്ത മകളുടെ വീട്ടില്‍ അഭയം തേടി. എന്നാല്‍ ബലാത്സംഗം ചെയ്തുവെന്ന വിവരം ആരോടും പറഞ്ഞില്ല. ഓഗസ്റ്റ് 11 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പീഡനം തുടര്‍ന്നു. അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് രണ്ടാമതും ബലാത്സംഗം ചെയ്തു. അമ്മയുടെ മുന്‍ ബന്ധങ്ങള്‍ക്ക് താന്‍ ശിക്ഷ നല്‍കുകയാണെന്നാണ് അയാള്‍ പറഞ്ഞത്.

ബലാത്സംഗം ചെയ്യപ്പെട്ട വിവരം പിറ്റേ ദിവസം സ്ത്രീ തന്റെ ഇളയ മകളോട് പറഞ്ഞു. മകളാണ് പൊലീസിനെ സമീപിക്കാന്‍ മുന്‍കൈ എടുത്തത്. ഇരുവരും ഖാസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 64 (ബലാത്സംഗം) പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Summary: A 65-year-old woman in central Delhi has accused her son of repeatedly raping and assaulting her over the past two weeks. The case was registered at the Hauz Qazi police station on Saturday after the survivor, accompanied by her 25-year-old daughter, reported the incident to the authorities, officials added.