കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട് മാനേജറുടെ തലയ്ക്കടിച്ചു man who came to buy liquor at a beverages outlet in Kollam hit the manager on the head with a beer bottle | Crime
Last Updated:
ഹെൽമെറ്റ് ധരിച്ച് ബിവറേജസ് ഔട്ട്ലെറ്റിൽ പ്രവേശിച്ചത് മാനേജർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്
കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട് മാനേജറുടെ തലയ്ക്കടിച്ചു. കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിൽ കഴിഞ്ഞ ദിവസം 7 മണിയോടെയായിരുന്നു സംഭവം. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാനേജര്‍ ബേസിലിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാനേജർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം 7 മണിയോടെ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ മൂന്ന് പേരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിനുള്ളിൽ ഹെൽമറ്റ് ധരിക്കുന്നതിന് വിലക്കുള്ളതിനാൽ മാനേജർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് ഇത് വാക്ക് തർക്കത്തിൽ കലാശിക്കുകയും ചെയ്തു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന ഒരാൾ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു.
വീഡിയോ ചിത്രീകരിക്കുന്നത് കണ്ട മാനേജര്‍ മൊബൈൽ ഫോണ്‍ തട്ടിത്തെറിപ്പിച്ചപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചത്. അക്രമിയെ ഔട്ട്ലെറ്റിൽ പിടിച്ചുവച്ചെങ്കിലും വാതിൽ തകർത്ത് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
August 18, 2025 2:51 PM IST
കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആള്‍ ബിയര്‍ കുപ്പികൊണ്ട് മാനേജറുടെ തലയ്ക്കടിച്ചു