ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരെ പരാതി; ‘ജിമ്മിൽ നിന്ന് 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു’| Theft Case against biggboss star Jinto in kochi | Crime
Last Updated:
10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ പരാതിയിൽ പൊലീസ് കേസെടുത്തു. ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മിൽ കയറിയാണ് മോഷണം നടത്തിയത്. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
ജിന്റോയ്ക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. മുൻപ് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാളെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസിൽ പിടിയിലായ തസ്‍ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. തസ്‍ലിമയെ അറിയാമെന്നും പിതാവ് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോൾ കൊടുത്തുവെന്നും മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ജിന്റോയുടെ മൊഴി.
Kochi [Cochin],Ernakulam,Kerala
August 19, 2025 11:30 AM IST