Leading News Portal in Kerala

തിരുവനന്തപുരത്ത് പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ|Man arrested for stabbing policeman in Thiruvananthapuram | Crime


Last Updated:

നെഞ്ചിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ പോലീസുകാരനെ കുത്തിയത്. വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു ആക്രമണത്തിന് കാരണം.

തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) മനുവിനാണ് കുത്തേറ്റത്. കൊച്ചുള്ളൂരിലെ വീടിനുമുന്നിൽ വെച്ച് ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. നെഞ്ചിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.