ബൈക്ക് പാർക്ക് ചെയ്യുന്നതിലെ തർക്കത്തിൽ വീട്ടുമുറ്റത്ത് വെച്ച് കുത്തേറ്റ പൊലീസുകാരൻ ഗുരുതര നിലയിൽ|Policeman stabbed in backyard during argument over bike parking in thiruvananthapuram | Crime
Last Updated:
വലിയതുറ പൊലീസ് സ്റ്റേഷനിലെ സിപിഒ മനുവിന് കൊച്ചുള്ളൂരിൽ ബൈക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) മനുവിന് കുത്തേറ്റു. കൊച്ചുള്ളൂരിലെ വീടിനുമുന്നിൽ വെച്ച് ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നെഞ്ചിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Thiruvananthapuram,Kerala
August 23, 2025 7:44 AM IST
ബൈക്ക് പാർക്ക് ചെയ്യുന്നതിലെ തർക്കത്തിൽ വീട്ടുമുറ്റത്ത് വെച്ച് കുത്തേറ്റ പൊലീസുകാരൻ ഗുരുതര നിലയിൽ