Leading News Portal in Kerala

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു| man who killed a young woman by pouring petrol on her and setting her on fire in Kannur has died | Crime


Last Updated:

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

News18News18
News18

കണ്ണൂർ: യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി ജിജേഷ് (39) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ജിജേഷ് പെരുവളത്തുപറമ്പിലെ പ്രവീണയുടെ വീട്ടിലെത്തി ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രവീണ വ്യാഴാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയിരുന്നു. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.