അമ്പലപ്പുഴയിലെ വയോധികയുടെ കൊലപാതകം; പൊലീസിനെതിരെ അറസ്റ്റിലായ അബൂബക്കറിന്റെ കുടുംബം Murder of elderly woman in Ambalapuzha Family of arrested Abubakar against police | Crime
Last Updated:
അബൂബക്കർ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും പൊലീസ് കുടുക്കാൻ ശ്രമിക്കുന്നു എന്ന് മകൻ റാഷിം പറഞ്ഞു
അമ്പലപ്പുഴ ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ അറസ്റ്റിലായ അബൂബക്കറിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാരോപിച്ച് പൊലീസിനെതിരെ കുടുംബം രംഗത്ത്. അബൂബക്കർ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിക്കുന്നു എന്ന് മകൻ റാഷിം പറഞ്ഞു.
കത്ത് നൽകാനാണ് അബൂബക്കർ റംലയുടെ വീട്ടിൽ പോയത്.ഇതിന്റെ പേരിൽ കൊലപാതകി ആക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം
അബൂബക്കറിനെതിരെ ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കിയെന്നും കുടുംബം ആരോപിച്ചു.
വയോധികയുടെ മൊബൈൽ ഫോൺ അബൂബക്കർ ഉപേക്ഷിച്ചെന്നായിരുന്നു പോലീസ് പറഞ്ഞത്. പിന്നീട് മൊബൈൽ ഫോൺ യഥാർത്ഥ പ്രതികളിൽ നിന്ന് കണ്ടെത്തിയിരുന്നുവെന്നും കൊലപാതക ശേഷം മുളകുപൊടി വിതറിയതും വൈദ്യുതി വിച്ഛേദിച്ചതും യഥാർത്ഥ പ്രതികളാണെന്നും ഇതെല്ലാം അബൂബക്കറിന്റെ തലയിൽ കെട്ടിവെയ്ക്കുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നു എന്നും അബൂബക്കറിന്റെ കുടുംബം പറഞ്ഞു.
കൊലപാതകം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തപ്പെട്ട അബൂക്കക്കർ ഇപ്പോൾ റിമാൻഡിൽ ആണ്. അബൂക്കക്കറിന്റെ പേരിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് ഇന്നലെ ജില്ലാ പൊലീസ് മേധവി തന്നെ പറഞ്ഞിരുന്നു. അതേസയം ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ കഴുത്തിൽ ഷാൾ കുരുക്കിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകളും കണ്ടെത്തിയിരുന്നു.
Alappuzha,Kerala
August 24, 2025 3:46 PM IST