Leading News Portal in Kerala

50കാരനെ വിളിച്ചുവരുത്തി കൈയും കാലും തല്ലിയൊടിച്ചതിന് പിന്നിൽ 17കാരിയുടെ ക്വട്ടേഷൻ‌; പിന്നിൽ ബന്ധത്തിൽ നിന്ന് പിന്മാറാത്ത‌തിലെ വിരോധം‌| four arrested for attacking 50 year old man man over relationship with minor in thiruvallam thiruvananthapuram | Crime


Last Updated:

ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലായിരുന്നു സംഭവം.  ഇരുമ്പ് കമ്പി അടക്കം കൊണ്ടുളള ആക്രമണത്തില്‍ റഹീമിന്റെ വലതും കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലേറ്റു മുഖത്തും ദേഹത്തും ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്നും തിരുവല്ലം പൊലീസ് പറഞ്ഞു

അറസ്റ്റിലായ പ്രതികൾഅറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾ

തിരുവനന്തപുരം: പതിനേഴുകാരിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ 50 കാരനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത് ക്വട്ടേഷനെന്ന് കണ്ടെത്തൽ. സംഭത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. അരുവിക്കര അഴിക്കോട് സ്വദേശിയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായ റഹീം പനവൂരിനെ (50) ആണ് പ്രതികള്‍ മര്‍ദിച്ചത്. റഹിമിന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയും സംഘം പിടിച്ചെടുത്തിരുന്നു. പലതവണ നേരിട്ട് കാണണമെന്ന് റഹീം യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പെൺകുട്ടി അടുത്ത ബന്ധുവിനോട് പറയുകയും ഇവർ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുവായ നേമം കാരയ്ക്കാ‌മണ്ഡപം അമ്മവീട് ലെയ്ന്‍ അമ്പമേട്ടില്‍ മനോജ് (47), ഇയാളുടെ സുഹ്യത്തുക്കളായ കല്ലിയൂര്‍ കിഴക്കേ പുതുക്കുടിപുത്തന്‍ വീട് ജെ കെ ഹൗസില്‍ മനു (35), വെളളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അര്‍ജുനന്‍ (29), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ വലിയവിള പുത്തന്‍ വീട്ടില്‍ അജിത് കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലായിരുന്നു സംഭവം.  ഇരുമ്പ് കമ്പി അടക്കം കൊണ്ടുളള ആക്രമണത്തില്‍ റഹീമിന്റെ വലതും കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലേറ്റു മുഖത്തും ദേഹത്തും ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്നും തിരുവല്ലം പൊലീസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പരാതിക്കാരന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചിത്രം വരയ്ക്കുന്നതില്‍ കഴിവുളള പെണ്‍കുട്ടി വിവിധ എക്സിബിഷനുകളില്‍ വെച്ചാണ് റഹീമിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍വഴി അദ്ദേഹവുമായി സൗഹൃദവും സ്ഥാപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ റഹീം അയച്ച സന്ദേശം മനോജ് കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം മാനോജിനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയെകൊണ്ട് ഫോണില്‍ റഹീമിനെ വിളിച്ച് തിരുവല്ലത്തെ ജഡ്ജി കുന്നിലെത്തിക്കാന്‍ മനോജ് നിര്‍ദേശിച്ചു.

പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് റഹീം ജഡ്ജി കുന്നിലെത്തിയത്. പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കവെ മനോജും സുഹ്യത്തുക്കളും ബൈക്കുകളില്‍ അവിടെ എത്തി. തുടര്‍ന്ന് റഹീമുമായി സംസാരിച്ച് പെണ്‍കുട്ടിയുമായുളള സൗഹ്യദത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമതിച്ചതിനെ തുടര്‍ന്നാണ് നാലുപേരും ചേര്‍ന്ന് റഹിമിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയേയും ബൈക്കില്‍ കയറ്റി ഇവര്‍ സ്ഥലംവിട്ടു. കുന്നിന്‍മുകളില്‍ പരിക്കേറ്റ് കിടന്ന റഹീമിനെക്കുറിച്ച് നാട്ടുകാരാണ് തിരുവല്ലം പോലീസിന് വിവരം നല്‍കിയത്. തനിക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് റഹീം പൊലീസിനോട് പറഞ്ഞത്. തുടർ‌ന്ന് ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ക്വട്ടേഷൻ ആക്രമണമാണെന്ന വിവരം വ്യക്തമായത്.

തുടര്‍ന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ എന്‍ ഷിബുവിന്റെ നേത്യത്വത്തില്‍ എസ്എച്ച്ഒ ജെ പ്രദീപ്, എസ്‌ഐമാരായ സി കെ നൗഷാദ്, എന്‍ ജെ പ്രമോദ്, എഎസ്‌ഐ ബിജു, ചന്ദ്രലേഖ, സീനിയര്‍ സിപിഒ സന്തോഷ്, സിപിഒമാരായ ദിലീപ്, സാജന്‍, ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

50കാരനെ വിളിച്ചുവരുത്തി കൈയും കാലും തല്ലിയൊടിച്ചതിന് പിന്നിൽ 17കാരിയുടെ ക്വട്ടേഷൻ‌; പിന്നിൽ ബന്ധത്തിൽ നിന്ന് പിന്മാറാത്ത‌തിലെ വിരോധം‌