Leading News Portal in Kerala

അവിഹിതബന്ധം ഭർത്താവിന്റെ വീട്ടുകാർ കണ്ടുപിടിച്ചു; വിവാഹിതയായ മകളെയും കാമുകനെയും പിതാവ് കൊന്നു കിണറ്റില്‍ തള്ളി|father kills married daughter and her lover after her husband’s family discovers affair | Crime


Last Updated:

കാമുകൻ യുവതിയുടെ ഭര്‍തൃവീട്ടില്‍ അവരെ കാണാന്‍പോയതോടെയാണ് ഇരുവരുടെയും ബന്ധം പുറത്തറിയുന്നത്

News18News18
News18

മഹാരാഷ്ട്രയിലെ നന്ദേഡിൽ വിവാഹിതയായ യുവതിയെയും അവരുടെ കാമുകനെയും ദാരുണമായി കൊലപ്പെടുത്തി. വിവാഹിതയായ യുവതിക്കുണ്ടായ പ്രണയമാണ് കൊലയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ദുരഭിമാനക്കൊലയാണെന്നും പെണ്‍കുട്ടിയുടെ കുടുംബമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

അച്ഛന്‍ മകളെയും കാമുകനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഒരു കിണറ്റില്‍ തള്ളുകയായിരുന്നു. സഞ്ജീവനി, ലഖന്‍ ഭാണ്ഡാര എന്നിവരാണ് കൊല്ലപ്പെട്ടത്.

ആഗസ്റ്റ് 25 തിങ്കളാഴ്ച ലഖന്‍ കാമുകി സഞ്ജീവനിയുടെ ഗോലെഗാവിലുള്ള ഭര്‍തൃവീട്ടില്‍ അവരെ കാണാന്‍പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭര്‍തൃവീട്ടുകാര്‍ ഇരുവരെയും പിടികൂടി യുവതിയുടെ അച്ഛനെ വിവരം അറിയിച്ചു. അച്ഛന്‍ മറ്റ് രണ്ട് പേരെയും കൂട്ടി ഗോലെഗാവിലെത്തി.

ഭര്‍തൃവീട്ടുകാര്‍ പറഞ്ഞ വിവരങ്ങള്‍ കേട്ട് പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ഇരുവരെയും മനുഷ്യത്വരഹിതമായി മര്‍ദ്ദിച്ചു. ആ സമയത്ത് അവരുടെ ഭര്‍ത്താവും അവിടെ ഉണ്ടായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരുവരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആഴമുള്ള ഒരു കിണറ്റില്‍ കൊണ്ടിട്ടു.

കൊലപാതക വിവരം പുറത്തറിഞ്ഞതോടെ ഭോക്കറിലെ അപ്പര്‍ പോലീസ് സൂപ്രണ്ട് അര്‍ച്ചന പാട്ടീല്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ദശരഥ് പാട്ടീല്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ അങ്കുഷ് മാനെ എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കൊല്ലപ്പെട്ട സഞ്ജീവനിയുടെ മൃതദേഹം രാത്രിയില്‍ തന്നെ കിണറ്റില്‍ നിന്നും പുറത്തെടുത്തു. എന്നാല്‍ രാത്രി വൈകിയും ലഖന്‍ ഭണ്ഡാരെയുടെ മൃതദേഹം കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെയും ഭര്‍ത്താവിനെയും മറ്റുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

അവിഹിതബന്ധം ഭർത്താവിന്റെ വീട്ടുകാർ കണ്ടുപിടിച്ചു; വിവാഹിതയായ മകളെയും കാമുകനെയും പിതാവ് കൊന്നു കിണറ്റില്‍ തള്ളി