ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ 26-കാരന് 20 വര്‍ഷം തടവും പിഴയും|26-year-old sentenced to 20 years in prison for raping and impregnating a ninth-grade student | Crime
Last Updated:
കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് 21 വയസായിരുന്നു
കൊച്ചി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ യുവാവിന് 20 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. പള്ളുരുത്തി സ്വദേശി അദിനാൻ (26) ആണ് കേസിലെ പ്രതി. പള്ളുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ പ്രത്യേകകോടതി ജഡ്ജി കെ.എൻ. പ്രഭാകരനാണ് ശിക്ഷ വിധിച്ചത്. 40 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാൽ മതി. കൂടാതെ 2 ലക്ഷം പിഴ തുകയും കോടതിയിൽ കെട്ടിവയ്ക്കണം
പ്രണയം നടിച്ച് 2019 സെപ്റ്റംബര്‍ മുതൽ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് യുവാവിനെതിരെയുള്ള കേസ്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് 21 വയസായിരുന്നു. നീണ്ട അഞ്ച് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. കുട്ടിയെ ബന്ധുവീടുകളിലും മറ്റും കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.
Kochi [Cochin],Ernakulam,Kerala
August 27, 2025 9:34 AM IST