അടുക്കളയിലെ മസാല ടിന്നിൽ ഒളിപ്പിച്ചുവച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ | Youth arrested with MDMA in Kottayam | Crime
Last Updated:
ഓണത്തിന് വില്‍ക്കാനാണ് ബെംഗളൂരുവില്‍നിന്ന് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു
കോട്ടയം: വൈക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കം വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാലിനെ (32) ആണ് ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. 32 ഗ്രാം എംഎഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.
വിഷ്ണുവിന്റെ വീടിന്റെ അടുക്കളയിലെ അലമാരയില്‍ മസാലകള്‍ സൂക്ഷിക്കുന്ന ടിന്നില്‍ ഒളിപ്പിച്ചുവെച്ചനിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഓണത്തിന് വില്‍ക്കാനാണ് ബെംഗളൂരുവില്‍നിന്ന് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച നടന്ന തിരച്ചിലിലാണ് വിഷുണിവിനെ പിടികൂടിയത്.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരി തൂക്കിവില്‍ക്കുന്ന ഡിജിറ്റല്‍ ത്രാസ്, ലഹരി വിറ്റുകിട്ടിയ പണം, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഐടി മേഖലയുമായി ബന്ധപ്പെട്ട ജോലിക്കായി ആണ് വിഷ്ണു ബെംഗളൂരുവിലേക്ക് യാത്ര നടത്തിയിരുന്നത്.
2023-ല്‍ അര ലിറ്റര്‍ ഹാഷിഷ് ഓയിലുമായി ബെംഗളൂരു സോള്‍ദേവനഹള്ളിയില്‍നിന്ന് ഇയാളെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തിരുന്നു.
2024-ല്‍ രാസലഹരിയുമായി വൈക്കം എക്സൈസും ഇയാളെ അറസ്റ്റുചെയ്തിരുന്നു. ലഹരി വിൽക്കുന്നതിന് വിഷ്ണുവിനെ സഹായിക്കുന്ന ഈളെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Kottayam,Kerala
August 28, 2025 9:30 AM IST