Leading News Portal in Kerala

കഷ്ടപ്പെട്ട് ബെവ്കോ ഷോപ്പിലെ ഷട്ടർ കുത്തിപ്പൊളിച്ച കള്ളൻ മോഷ്ടിച്ചത് രണ്ടുകുപ്പി മുന്തിയ മദ്യം| Thief breaks into bevco shop steals two bottles of premium liquor in thrippunithura | Crime


Last Updated:

ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കഷ്ടപ്പെട്ട് ബെവ്കോ ഷോപ്പിന്റെ ഷട്ടർ‌ തകർത്ത് അകത്തുകയറിയ കള്ളൻ കവർന്നത് രണ്ട് കുപ്പിമദ്യം. എറണാകുളം തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പിലാണ് മോഷണം നടന്നത്. രണ്ട് കുപ്പി മദ്യം നഷ്ടപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. 5570 രൂപ വിലവരുന്ന മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് ബിവറേജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ 12.45നും 1.05നും ഇടയ്ക്കാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.