ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന ബിജെപി വനിതാ നേതാവിൻ്റെ പരാതിയില്‍ യൂട്യൂബർ അറസ്റ്റില്‍| YouTuber subair bappu arrested after BJP woman leader complains of attempted rape | Crime
Last Updated:
മലപ്പുറം വണ്ടൂരിൽ നിന്നാണ് യൂട്യൂബറായ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്
മലപ്പുറം: യൂട്യൂബർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി ബിജെപി വനിതാ നേതാവിൻ്റെ പരാതിയിൽ മലപ്പുറം വണ്ടൂരിൽ നിന്ന് യൂട്യൂബറായ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10ന് വൈകിട്ട് വീട്ടിലെത്തി സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും ബിജെപി വനിതാ നേതാവിന്റെ പരാതിയിലുണ്ട്. പ്രതി സുബൈര്‍ ബാപ്പു മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
Malappuram,Malappuram,Kerala
August 28, 2025 2:40 PM IST