പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ | MDMA suspects arrested after trying to escape by releasing dogs | Crime
Last Updated:
സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്
കോഴിക്കോട്: പന്തീരങ്കാവിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
അരിക്കോട് സ്വദേശികളായ അബ്ദു സമദ്, സാജിദ് ജമാൽ, ആലപ്പുഴ സ്വദേശി അറഫ നദാൽ എന്നിവരാണ് പിടിയിലായത്. ഇവര് മൂവരും സ്ഥിരം മയക്കുമരുന്ന് വിൽപന നടത്തുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണ് സഹോദരങ്ങൾ. ഇവരെ 2024-ൽ 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പൊലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അറഫ നദാലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
പ്രതികളെ പിടികൂടാനെത്തിയ പൊലീസിനുനേരെ നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
Kozhikode,Kerala
August 29, 2025 10:30 AM IST