മറ്റൊരാളെ പ്രണയിച്ചതിന്റെ പക; സഹോദരിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത് യുവാവ്; തുടയിൽ ബീഡി കുത്തിയിറക്കി| man rapes sister at knifepoint as punishment for romntic releationship in gujarat | Crime
Last Updated:
ആറാഴ്ചയ്ക്കിടയിൽ രണ്ടുതവണയാണ് 29കാരൻ സഹോദരിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു
അഹമ്മദാബാദ്: പ്രണയ ബന്ധത്തിന്റെ പേരിൽ സ്വന്തം സഹോദരിയെ കത്തിമുനയിൽ നിർത്തി യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ഭാവ്നഗറിലെ തലാജ ടൗണിലാണ് സംഭവം. 22കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ആറാഴ്ചയ്ക്കിടയിൽ രണ്ടുതവണയാണ് 29കാരൻ സഹോദരിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ ഭാര്യയില്ലാതിരുന്ന സമയം നോക്കിയാണ് സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചത്.
ജൂലൈ 13ഉം ഓഗസ്റ്റ് 22നുമാണ് ലൈംഗികാതിക്രമം ഉണ്ടായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം നോക്കി എത്തിയ യുവാവ് കത്തിമുനയിൽ നിർത്തി സഹോദരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ബീഡി കത്തിച്ച് യുവതിയുടെ വലത്തേ തുടയിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു.
മൂന്ന് വർഷമായി യുവതി ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാണ്. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. ഓഗസ്റ്റ് 22ന് വീണ്ടും യുവാവ് എത്തി ബലാത്സംഗം ചെയ്തു. ഇതോടെ യുവതി സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായുള്ള ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഡ്രൈവറായി ജോലി നോക്കുകയാണ്. അവിവാഹിതയായ യുവതി മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും യുവതിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
യുവതിയെയും പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യ അവരുടെ മാതാപിതാക്കളെ സന്ദർശിക്കുന്നതിനായി പോയപ്പോഴാണ് യുവതിയെ സഹോദരൻ ആദ്യം ബലാത്സംഗം ചെയ്തതെന്നും പിന്നീട് ജോലിക്കായി പുറത്ത് പോയപ്പാഴാണ് രണ്ടാമത്തെ പീഡനമുണ്ടായതെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
August 29, 2025 12:34 PM IST
മറ്റൊരാളെ പ്രണയിച്ചതിന്റെ പക; സഹോദരിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത് യുവാവ്; തുടയിൽ ബീഡി കുത്തിയിറക്കി