കോപ്പിയടി പിടിച്ചതിന് ഡന പരാതി; അധ്യാപകനെ കോടതി വിട്ടയച്ചു| College professor acquitted of sexual abuse allegation by 5 students as the court found it baseless revenge after being caught for copying | Crime
Last Updated:
മൂന്നാർ ഗവ. കോളേജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിൽ നടന്ന എംഎ ഇക്കണോമിക്സ‌് രണ്ടാം സെമസ്‌റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു
തൊടുപുഴ: പരീക്ഷയിലെ കോപ്പിയടി പിടിച്ചതിന് അഡീഷണൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി ലൈജു മോൾ ഷെരീഫാണ് പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.
മൂന്നാർ ഗവ. കോളേജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിൽ നടന്ന എംഎ ഇക്കണോമിക്സ‌് രണ്ടാം സെമസ്‌റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു. സംഭവം സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി.
എന്നാൽ പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല. തുടർന്ന് 5 വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. നാലു വിദ്യാർത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് 4 കേസുകളെടുത്തു. 2 കേസുകളിൽ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റു 2 കേസുകളിൽ 3 വർഷം തടവിന് സമർപ്പിച്ച അപ്പീലിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.
പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു. പീഡനക്കേസിൽ കുടുക്കി പകവീട്ടാനുള്ള ശ്രമത്തിനു പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് വിശ്വനാഥനു വേണ്ടി അഭിഭാഷകരായ എസ് അശോകൻ, ഷാജി ജോസഫ്, റെജി ജി നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി ലാൽ എന്നിവർ ഹാജരായി
Thodupuzha,Idukki,Kerala
September 01, 2025 7:29 AM IST