ഏഴു കുപ്പി മദ്യവും അരലക്ഷം രൂപയുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ|excise inspector caught taking bribe vigilance arrest | Crime
Last Updated:
ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കരാറുകാരിൽ നിന്നുമാണ് പ്രതി മദ്യവും പണവും കൈപ്പറ്റിയതെന്ന് വിജിലൻസ് അറിയിച്ചു
തിരുവനന്തപുരം: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലികേസിൽ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കാറിൽനിന്ന് കൈക്കൂലിയായി വാങ്ങിയ ഏഴ് കുപ്പി മദ്യവും കണക്കിൽപ്പെടാത്ത 50,640 രൂപയും പിടിച്ചെടുത്തു. ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കരാറുകാരിൽ നിന്നുമാണ് പ്രതി മദ്യവും പണവും കൈപ്പറ്റിയതെന്ന് വിജിലൻസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ‘ഓപ്പറേഷൻ സേഫ് സിപ്പ്’ എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 05, 2025 12:09 PM IST
