പത്തനംതിട്ടയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി|family dispute Husband kills wife then end life in Pathanamthitta | Crime
Last Updated:
കുത്തേറ്റ് രക്തം വാർന്നാണ് ഭാര്യ മരിച്ചതെന്ന് പോലീസ് അറിയിച്ചു
പത്തനംതിട്ട: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപമാണ് സംഭവം. പുലിയിടശേരില്‍ രഘുനാഥന്‍ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രഘുനാഥൻ. ഭാര്യ സുധയെ കുത്തേറ്റ് രക്തം വാർന്ന നിലയിൽ മുറ്റത്ത് നിന്നാണ് കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എറണാകുളത്ത് ജോലി ചെയ്യുന്ന മകന്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുത്തിരുന്നില്ല. തുടര്‍ന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് അറിയിച്ചു.
Pathanamthitta,Pathanamthitta,Kerala
September 05, 2025 2:44 PM IST
പത്തനംതിട്ടയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
