Leading News Portal in Kerala

പ്രണയം കണ്ടുപിടിച്ചതിന് 6 വയസ്സുകാരി മകളെ 30 കാരിയും 17കാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി|6-year-old daughter murdered by 30-year-old woman and 17-year-old boyfriend for finding their love | Crime


Last Updated:

കൊല്ലപ്പെട്ട പെൺകുട്ടി യുവതിയുടെയും കൗമാരക്കാരൻ്റെയും ബന്ധം കണ്ടിരുന്നു

(Image: AI generated)(Image: AI generated)
(Image: AI generated)

ഹത്രാസ്: പ്രണയം കണ്ടുപിടിച്ചതിന് 6 വയസ്സുകാരിയായ മകളെ 30 കാരിയും 17കാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി. സിക്‌ന്ദ്ര റാവു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് വീട്ടിൽ നടന്ന ചടങ്ങിനിടെ ഉർവി എന്ന ആറ് വയസ്സുകാരിയെ കാണാതായത്. ഉച്ചയ്ക്ക് 1.30-ഓടെ കഴുത്തിൽ തുണികൊണ്ട് കെട്ടിയ നിലയിൽ ചണച്ചാക്കിൽ പൊതിഞ്ഞ മൃതദേഹം ഒരു കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

”കൊല്ലപ്പെട്ട പെൺകുട്ടി യുവതിയെയും കൗമാരക്കാരനെയും മോശമായ സാഹചര്യത്തിൽ കണ്ടിരുന്നു. ഇക്കാര്യം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇരുവരും ചേർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്”, എന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അശോക് കുമാർ സിംഗ് പറഞ്ഞു.

അതേസമയം കഴിഞ്ഞ മൂന്ന് മാസമായി താൻ 17 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നുവെന്ന് 30 വയസ്സുള്ള യുവതി പോലീസിനോട് സമ്മതിച്ചു. സംഭവ ദിവസം ഭർത്താവും അമ്മായിയമ്മയും വീട്ടിലില്ലാതിരുന്നതിനാൽ യുവതി കൗമാരക്കാരനെ വീട്ടിലേക്ക് ക്ഷണിച്ചു. ”ഇരുവരെയും കണ്ട പെൺകുട്ടി ഇക്കാര്യം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്നാണ് ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ കിണറ്റിലെറിയുകയായിരുന്നു”, ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുമായുള്ള പിടിവലിക്കിടെ യുവതിയുടെ കൈയ്യിൽ കടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.