Leading News Portal in Kerala

വീടിന്റെ ടെറസിൽ ഭാര്യയ്ക്കൊപ്പം കാമുകൻ; രണ്ടുപേരെയും വെട്ടിക്കൊന്ന് തലകളുമായി ഭർത്താവ് ജയിലിൽ കീഴടങ്ങി| Man Kills Wife Her Lover Then Carries Their Severed Heads To central jail | Crime


Last Updated:

വെട്ടിയെടുത്ത തലകൾ സഞ്ചിയിലാക്കി ബസുകയറി മൂന്നര മണിക്കൂറോളം യാത്രചെയ്താണ് പ്രതി സെൻ‌ട്രൽ ജയിലിലെത്തി കീഴടങ്ങിയത്

കൊലപാതകം നടന്ന വീട്കൊലപാതകം നടന്ന വീട്
കൊലപാതകം നടന്ന വീട്

ഭാര്യയെയും കാമുകനെയും വെട്ടിക്കൊന്ന കർഷകൻ വെട്ടിമാറ്റിയ തലകളുമായി സെൻട്രൽ ജയിലിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60)യാണ് ഭാര്യ ലക്ഷ്മി (47)യെയും ലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന തങ്കരാജിനെ (55)യും വെട്ടിക്കൊന്നത്.

വ്യാഴാഴ്ച പുലർച്ചെ വീടിന്റെ ടെറസിൽ ലക്ഷ്മിയെയും തങ്കരാജിനെയും ഒരുമിച്ചുകണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടിയെടുത്ത തലകൾ സഞ്ചിയിലാക്കി ബസുകയറി മൂന്നര മണിക്കൂറോളം യാത്രചെയ്താണ് കൊളഞ്ചി വെല്ലൂർ സെൻട്രൽ ജയിലിലെത്തിയത്. വീടിനു മുകളിൽ തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയ പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും കൊളഞ്ചി കീഴടങ്ങിയിരുന്നു. വെല്ലൂരിൽ അറസ്റ്റിലായ കൊളഞ്ചിയെ അന്വേഷണത്തിനായി കള്ളക്കുറിച്ചിയിലെത്തിച്ചു.

കൂലിപ്പണിക്കാരനായ തങ്കരാജുമായി ലക്ഷ്മിക്ക് നേരത്തേ തന്നെ അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി കൊളഞ്ചി പലതവണ ഭാര്യയ്ക്ക് മുന്നറിയിപ്പ് നൽകിയതുമാണ്. അത് അവഗണിച്ച് ലക്ഷ്മി കാമുകനൊപ്പം പോയതാണ് കൊളഞ്ചിയെ പ്രകോപിതനാക്കിയത്. മൂന്നു മക്കളാണ് കൊളഞ്ചി-ലക്ഷ്മി ദമ്പതിമാർക്ക്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടുപേർ വിദ്യാർത്ഥികളാണ്.

ജൂണില്‍ സമാനമായ സംഭവം ബെംഗളൂരുവിലുമുണ്ടായിരുന്നു. ശങ്കർ എന്നൊരാൾ തന്റെ ഭാര്യയായ മാനസയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. പോലീസ് പറയുന്നതനുസരിച്ച്, ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ശങ്കർ സംശയിച്ചിരുന്നു. ചന്ദാപുരയ്ക്ക് സമീപമുള്ള ഹീലാളിഗെ ഗ്രാമത്തിലെ അവരുടെ വീട്ടിലാണ് സംഭവം നടന്നത്. വാക്കുതർക്കത്തെത്തുടർന്ന് ശങ്കർ അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ തലയറുത്തുവെന്ന് പൊലീസ് പറഞ്ഞു. ഈ ക്രൂരകൃത്യത്തിന് ശേഷം, തന്റെ സ്കൂട്ടറിൽ ഭാര്യയുടെ തലയുമായി സൂര്യനഗർ പൊലീസ് സ്റ്റേഷനിലെത്തി ശങ്കർ കീഴടങ്ങി.

Summary: A man killed his wife and her lover in Tamil Nadu’s Kallakurichi district on Tuesday night after suspecting their affair. The man identified as Kolanji, a woodcutter, suspected his wife Lakshmi, was having an affair with Thangarasu.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വീടിന്റെ ടെറസിൽ ഭാര്യയ്ക്കൊപ്പം കാമുകൻ; രണ്ടുപേരെയും വെട്ടിക്കൊന്ന് തലകളുമായി ഭർത്താവ് ജയിലിൽ കീഴടങ്ങി