Leading News Portal in Kerala

കാസർഗോഡ് ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി| Husband kills himself after stabbing his wife in kasargod | Crime


Last Updated:

അഞ്ചും ഒന്നും വയസുള്ള മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേന്ദ്രൻ  ഭാര്യയെ കഴുത്തിനു കുത്തി പരിക്കേൽപ്പിച്ചത്

സുരേന്ദ്രൻസുരേന്ദ്രൻ
സുരേന്ദ്രൻ

കാസർഗോഡ് കുറ്റിക്കോലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ സുരേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സംശയം. ബേഡകം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇതും വായിക്കുക: കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു; അക്രമി ലഹരിക്ക് അടിമയായ മകനെന്ന് പൊലീസ്

അഞ്ചും ഒന്നും വയസുള്ള മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേന്ദ്രൻ  ഭാര്യയെ കഴുത്തിനു കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സിനി ഓടി അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ സിനിയെ ആശാപതിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.