Leading News Portal in Kerala

മദ്യലഹരിയില്‍ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ|man arrested vandalizing police station kozhikode | Crime


Last Updated:

ഇന്ന് പുലർച്ചെ രണ്ടരയോടെ മുക്കം പോലീസ് സ്റ്റേഷനിൽ ആണ് സംഭവം

News18News18
News18

കോഴിക്കോട്: മദ്യലഹരിയില്‍ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ. മലപ്പുറം കിഴ്​ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖ് ആണ് അറസ്റ്റിൽ ആയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ മുക്കം പോലീസ് സ്റ്റേഷനിൽ ആണ് സംഭവം.

പ്രതി കയ്യിൽ കരിങ്കല്ലുമായി പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കയറുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് അടിച്ചുതകർക്കുകയുമായിരിന്നു. പ്രതിയ്ക്കെതിരെ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സ്റ്റേഷനിൽ നാശനഷ്ടം വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മദ്യലഹരിയില്‍ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ