Leading News Portal in Kerala

ഓൺലൈൻ ഷെയർ ട്രേഡിംഗിൽ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് 26 കോടി രൂപ തട്ടിയ കൊല്ലം സ്വദേശിനി അറസ്റ്റിൽ|Kollam native arrested for cheating Rs 26 crores by promising crores of profit in online share trading | Crime


Last Updated:

പരാതിക്കാരനായ കൊച്ചിയിലെ വ്യവസായി വ്യാജ ഷെയർ ട്രേഡിങ് ആപ്പിലെ നിർദ്ദേശപ്രകാരം പണം കൈമാറിയ അക്കൗണ്ടുകളിൽ ഒന്ന് സുജിതയുടെതാണെന്ന് കണ്ടെത്തി

News18News18
News18

കൊച്ചിയിൽ ഷെയർ ട്രേഡിംഗിൽ കോടികളുടെ ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി 26 കോടി രൂപ തട്ടിയ കേസിൽ ആദ്യ അറസ്റ്റ്. കൊല്ലം അഞ്ചൽ സ്വദേശിനിയായ സുജിതയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കൊച്ചിയിലെ വ്യവസായി വ്യാജ ഷെയർ ട്രേഡിങ് ആപ്പിലെ നിർദ്ദേശപ്രകാരം പണം കൈമാറിയ അക്കൗണ്ടുകളിൽ ഒന്ന് സുജിതയുടെതാണെന്ന് പൊലീസ് കണ്ടെത്തി.

ഇതിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടുലക്ഷം രൂപയോളം സുജിതയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. തട്ടിപ്പിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് സുജിത പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. റിമാൻഡിലായ സുജിതയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി