Leading News Portal in Kerala

ചന്ദനക്കടത്ത് കേസിൽ മലപ്പുറം സ്വദേശി 55 വർഷത്തിനു ശേഷം അറസ്റ്റിൽ Malappuram native arrested after 55 years in sandalwood smuggling case | Crime


Last Updated:

55 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കിപ്പോൾ 78 വയസുണ്ട്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ചന്ദനക്കടത്ത് കേസിൽ മലപ്പുറം സ്വദേശി 55 വർഷത്തിനു ശേഷം അറസ്റ്റിൽ.മലപ്പുറം സ്വദേശിയായ പ്രതി സി.ആർ. ചന്ദ്രനാനെയാണ് ദക്ഷിണ കന്നഡ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്.55 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കിപ്പോൾ 78 വയസുണ്ട്.

1970-ൽ പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 1969-ലെ മൈസൂർ ഫോറസ്റ്റ് ചട്ടങ്ങളിലെ 154, 155(2) വകുപ്പ്. മൈസൂർ ഫോറസ്റ്റ് നിയമത്തിലെ 86-ാം വകുപ്പ് എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.1970 ജൂലൈ 26-ന് അനധികൃതമായി ചന്ദനം കടത്തിയ ചന്ദ്രനെ ബുലേരികാട്ടെ ചെക്ക് പോസ്റ്റിൽവെച്ച് പോലീസ് തടയുകയും കേസെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെ ചന്ദ്രനെതിരെ എൽപിസി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രാമനാട്ടുകരയ്ക്കു സമീപമുള്ള പുളിക്കലിൽവെച്ചാണ് പ്രതിയെ കണ്ടെത്തുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തി കോടതിയിൽ ഹാജരാക്കി. ജില്ലയിൽ കണ്ടെത്തുന്ന ഏറ്റവും പഴയ കേസുകളിൽ ഒന്നാണിതെന്ന് പോലീസ് പറഞ്ഞു.