ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ man arrested for duping over Rs 55 lakh by promising huge profits in share trading | Crime
Last Updated:
പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ചെറിയപറമ്പിൽ സുബൈർ (48) ആണ് പിടിയിലായത്.കോട്ടയം രാമപുരം ഏഴാച്ചേരി സ്വദേശിയാണ് തട്ടിപ്പിനിരയായത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ 5,39,222 രൂപയാണ് പ്രതിതട്ടിയെടുത്തത്. തട്ടിപ്പ് മനസിലായ ഏഴാച്ചേരി സ്വദേശി രാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്ത് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസിന്റെ തുടരന്വേഷണം കോട്ടയം സൈബർ ക്രൈം പോലീനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോട്ടയം സൈബർ ക്രൈം പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kozhikode,Kerala
September 21, 2025 10:23 PM IST
