മുന്‍മാനേജരെ മര്‍ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ കോടതിയിൽ ഹാജരാകണം|Unni Mukundan must appear in court in the case of assaulting his former manager | Crime
Last Updated:
വിപിൻകുമാറിനെ മർദ്ദിച്ചിട്ടില്ലെന്നും പിടിവലി മാത്രമേ നടന്നിട്ടുള്ളൂവെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം
മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ഒക്ടോബർ 27-ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
മാനേജർ വിപിൻകുമാറിനെ മർദിച്ചിട്ടില്ലെന്നും, പിടിവലി മാത്രമാണ് നടന്നതെന്നും ഉണ്ണി മുകുന്ദൻ വാദിച്ചു. പിടിവലിക്കിടയിൽ മാനേജറുടെ കണ്ണട താഴെ വീണു പൊട്ടിയെന്നും നടൻ പറയുന്നു. ഉണ്ണി മുകുന്ദൻ മാനേജറുടെ ഫ്ലാറ്റിലെത്തിയപ്പോൾ പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം. മർദിച്ചതിന് സിസിടിവി ദൃശ്യങ്ങളിലോ സാക്ഷിമൊഴികളിലോ തെളിവില്ലെന്നാണ് റിപ്പോർട്ടുകൾ.
ഉണ്ണി മുകുന്ദന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന തരത്തിൽ മാനേജർ പ്രവർത്തിച്ചുവെന്ന് നടൻ ആരോപിക്കുന്നു. ഇതേക്കുറിച്ച് ചോദിക്കാനാണ് മാനേജറുടെ ഫ്ലാറ്റിൽ ഉണ്ണി മുകുന്ദൻ എത്തിയത്. എന്നാൽ, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാനേജറുടെ പരാതി. ഇരുവരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Thiruvananthapuram,Kerala
September 22, 2025 9:29 AM IST
