Leading News Portal in Kerala

എറണാകുളത്ത് പലചരക്ക് കടയുടെ മറവിൽ ലഹരിക്കച്ചവടം നടത്തിയ വീട്ടമ്മ പിടിയിൽ Housewife arrested for drug trafficking under the cover of a grocery store in Ernakulam  | Crime


Last Updated:

എക്സൈസും നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയും പൊലീസും നടത്തിയ സംയുക്തമായ പരിശോധനയിലാണ് വീട്ടമ്മ പിടിയിലാകുന്നത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

എറണാകുളത്ത് പലചരക്ക് കടയുടെ മറവിൽ ലഹരക്കച്ചവടം നടത്തിയ വീട്ടമ്മ പിടിയിൽ. പെരുമ്പാവൂർ സ്വദേശിയായ സെലീനയാണ് അറസ്റ്റിലായത്. എകദേശം 60 ഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് പിടികൂടിയത്.വിപണിയിൽ ഇതിന് 10 ലക്ഷം രൂപയിലധികം വിലവരും. കൂടാതെ 9 ലക്ഷത്തിലേറെ രൂപയും നോട്ടെണ്ണുന്ന മെഷീനും പൊലീസ് ഇവരിൽ നിന്നും പിടികൂടി.

പലചരക്ക് കച്ചവടം നടത്തുന്നതിനിടെയാണ് ലഹരിമരുന്നിന്റെ ഇടപാട് നടത്തിയിരുന്നത്. ഇവർക്ക് മറ്റൊരു പൊലീസുകാരന്റെ സഹായം ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടമാണ് പെരുമ്പാവൂർ. ഇവിടെ കുട്ടികളെയു മറ്റും ഉപയോഗിച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

പൊലീസിന്റെ ഇൻഫോർമർ എന്നാണ് അതിഥി തൊഴിലാളികളെ ഇവർ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എക്സൈസും നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയും പൊലീസും നടത്തിയ സംയുക്തമായ പരിശോധനയിലാണ് വീട്ടമ്മ പിടിയിലാകുന്നത്. ഹെറോയിൽ പൊതിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് പൊലീസെത്തി ഇവരെ പിടികൂടുന്നത്.