Leading News Portal in Kerala

ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; 75 ലിറ്റർ മദ്യവുമായി തമിഴ്‌നാട് സ്വദേശി തിരൂരിൽ പിടിയിൽ | Tamil Nadu native arrested in Tirur for illegal liquor sales during a Dry Day. | Crime


Last Updated:

ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതി മദ്യ വില്പന നടത്തുന്ന ക്വാർട്ടേഴ്സ് കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

മലപ്പുറം: ഡ്രൈ ഡേ ലക്ഷ്യമിട്ട് അനധികൃത മദ്യവില്പന നടത്തിയ തമിഴ്നാട് സ്വദേശി തിരൂരിൽ അറസ്റ്റിൽ. ഒക്ടോബർ 1, ഗാന്ധിജയന്തി (ഒക്ടോബർ 2) എന്നീ അടുപ്പിച്ചുള്ള രണ്ട് ദിവസത്തെ ഡ്രൈ ഡേ ലക്ഷ്യമിട്ടാണ് അനധികൃത മദ്യവില്പന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് കടലൂർ സ്വദേശി കുമരേശനാണ് പിടിയിലായത്.

ഇയാളിൽ നിന്നും 75 ലിറ്ററോളം മദ്യം തിരൂർ എക്സൈസ് പിടിച്ചെടുത്തു. തിരൂർ പയ്യനങ്ങാടിയിലെ അണ്ണാ നഗർ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് ഇയാൾ മദ്യവില്പന നടത്തി വന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറിൽ നിന്നും താമസസ്ഥലത്ത് നിന്നുമായാണ് വിവിധ ബ്രാൻഡുകളിലുള്ള 74.500 ലിറ്റർ മദ്യം പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുമരേശൻ മദ്യ വില്പന നടത്തുന്ന ക്വാർട്ടേഴ്സ് കണ്ടെത്തി പിടികൂടിയത്. പ്രതിക്ക് തദ്ദേശീയരായ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദാലി. കെ, സ്മിത.കെ, ദീപു. ടി.എസ്, ശരത്ത്. എ, എസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.