Leading News Portal in Kerala

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി| Locals Catch 33-Year-Old Who Tried to Kidnap Madrasa Student with Stolen Car in Kozhikode | Crime


Last Updated:

ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്

News18News18
News18

കോഴിക്കോട്: പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് പിടിയിലായത്. 12 വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.

ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary: An attempt was made to kidnap a Madrasa student in Payyanakkal, Kozhikode. The attempt involved trying to abduct the 12-year-old boy in a stolen car. The person who tried to kidnap the boy was caught by the locals. The arrested individual has been identified as Sinan Ali Yusuf (33), a native of Kasargod.