Leading News Portal in Kerala

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രണയം നടിച്ച് വീട്ടമ്മയുടെ 10 പവൻ സ്വർണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ|Youth Congress leader arrested for swindling gold from housewife through fake Facebook account | Crime


Last Updated:

പരിചയം സ്ഥാപിച്ച് മൂന്ന് ദിവസം കൊണ്ടാണ് പ്രതി പണയം വെക്കാനെന്ന വ്യാജേന 10 പവൻ സ്വർണം കൈക്കലാക്കിയത്

News18News18
News18

നീലേശ്വരം: പ്രണയം നടിച്ചു വീട്ടമ്മയിൽനിന്ന് 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്‌പെക്‌ടർ കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പരിചയം സ്ഥാപിച്ച് മൂന്ന് ദിവസം കൊണ്ടാണ് പ്രതി പണയം വെക്കാനെന്ന വ്യാജേന 10 പവൻ സ്വർണം കൈക്കലാക്കിയത്. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നീലേശ്വരം പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, ഏതാനും മാസങ്ങൾക്കുമുമ്പ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടമ്മയെയും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പിനിരയാക്കിയിരുന്നു. എന്നാൽ അന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരിച്ചുനൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രണയം നടിച്ച് വീട്ടമ്മയുടെ 10 പവൻ സ്വർണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ