Leading News Portal in Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ | Plus two student attacked in Thiruvananthapuram accused arrested | Crime


Last Updated:

സ്കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിക്കുനേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുളത്തൂരിൽ വെച്ച് ഇന്ന് വൈകുന്നേരമാണ് സംഭവം. ആക്രമണം നടത്തിയ പ്രതിയെ തുമ്പ പോലീസ് ഉടൻ പിടികൂടി.

ആക്രമണത്തിനിരയായത് റേഷൻകടവ് സ്വദേശിയായ ഫൈസലിന്റെ (17) കഴുത്തറുത്താണ് ആക്രമിച്ചത്. സ്കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഫൈസലിനുനേരെ ആക്രമണം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂർ സ്വദേശിയായ അഭിജിത്ത് ആണ് പിടിയിലായത്. അഭിജിത്തുമായി മുൻപുണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് വീട്ടിൽ നിന്നും ബ്ലേഡ് എടുത്തുകൊണ്ടുവന്നതിന് ശേഷം ഫൈസലിൻ്റെ പിന്നാലെ ഓടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന്റെ കഴുത്തിൽ പത്തോളം തുന്നലുകൾ വേണ്ടിവന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.