Leading News Portal in Kerala

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു ; അമ്മയുടെ സുഹൃത്ത് പിടിയിൽ | Class nine student delivers a baby in kollam | Crime


Last Updated:

തിരുവനന്തപുരത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്

News18News18
News18

കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി താൻ പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിന് മൊഴി നൽകി.

കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.

കഴിഞ്ഞ രണ്ട് വർഷമായി കണ്ണൂർ സ്വദേശിയായ പ്രതി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം. പ്രതി വാഗമണ്ണിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്.

കുട്ടിയുടെ അമ്മ ഹോം നഴ്‌സായി ജോലി ചെയ്യുന്നതിനാൽ മിക്ക ദിവസങ്ങളിലും വീട്ടിൽ ഉണ്ടാകാറില്ല. അമ്മ വീട്ടിലില്ലാത്ത ഈ അവസരങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.