തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി Gold worth Rs 40 lakh seized at Thiruvananthapuram airport | Crime
Last Updated:
പ്രതി ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശിയായ സെന്തിൽകുമാർ രാജേന്ദ്രൻ എന്നയാളൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.
ഇയാൾ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റൊരാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് പ്രതി സെന്തിൽകുമാറിന്റെ മൊഴി. കഴിഞ്ഞ ആഴ്ച തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 1.6 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
Thiruvananthapuram,Kerala
October 13, 2025 10:22 AM IST
