Leading News Portal in Kerala

കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു not allowing to drink foreign liquor at toddy shop employee beaten to death in palakkad | Crime


Last Updated:

രാത്രി ഷാപ്പ് പൂട്ടിയിറങ്ങിയ ജീവനക്കാരനെ പിന്തുടർന്നെത്തിയ പ്രതി റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

പാലക്കാട് കൊഴിഞ്ഞാമ്പാറയികള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കുന്നത് തടഞ്ഞ ഷാപ്പിലെ താൽക്കാലിക ജീവനക്കാരനെ തല്ലിക്കൊന്നു. കള്ളുഷാപ്പിലെ ജീവനക്കാരനായ എൻ. രമേഷ് (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ചള്ളപ്പാത ഷാഹുൽ ഹമീദിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഷാഹുൽ ഹമീദ് വിദേശമദ്യവുമായി കള്ളുഷാപ്പിൽ എത്തുകയും അവിടെയിരുന്ന് മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് രമേശ് തടഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനുശേഷം ഷാഹുൽ ഷാപ്പിൽ നിന്ന് പോവുകയും ചെയ്തു.

രാത്രി എട്ടരയോടെ ഷാപ്പ് പൂട്ടിയിറങ്ങിയ രമേശിനെ പിന്തുടർന്നെത്തിയ ഷാഹുൽ റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികളാണ് രമേശിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു