ചോറ്റാനിക്കരയിൽ ചേട്ടൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി | Man set brother on fire in Chottanikkara | Crime
Last Updated:
ഏറെക്കാലമായി ചോറ്റാനിക്കരയിൽ താമസിച്ച് ചെറിയ ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്നലെ വൈകുന്നേരം ചോറ്റാനിക്കരയിലായിരുന്നു സംഭവം.
തമിഴ്നാട് സ്വദേശികളായ മാണിക്യൻ, മണികണ്ഠൻ എന്നിവരാണ് സഹോദരങ്ങൾ. ചോറ്റാനിക്കര അമ്പാടിമലയിലെ വാടകവീട്ടിൽ താമസിക്കുന്ന ഇരുവരും മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് തർക്കം തുടങ്ങിയത്. ചോറ്റാനിക്കര പൂരപ്പറമ്പിൽ വെച്ച് വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയും ഇതിനെത്തുടർന്ന് ജ്യേഷ്ഠനായ മാണിക്യൻ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയുമായിരുന്നു.
25% പൊള്ളലേറ്റ മണികണ്ഠനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മാണിക്യനെതിരെ മണികണ്ഠന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കും. ഏറെക്കാലമായി ചോറ്റാനിക്കരയിൽ താമസിച്ച് ചെറിയ ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്.
Kochi [Cochin],Ernakulam,Kerala
October 20, 2025 4:01 PM IST
