Leading News Portal in Kerala

ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി; ഹോസ്റ്റലിൽ കടക്കും മുമ്പ് മൂന്ന് വീടുകളിൽ മോഷണം നടത്തി|accused who raped an IT employee he robbed three houses before entering the hostel | Crime


Last Updated:

തെരുവുകളിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് പോലീസ് പറഞ്ഞു

News18News18
News18

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ മധുര സ്വദേശി ബെഞ്ചമിൻ, അതിക്രമം നടത്തുന്നതിന് മുൻപ് പ്രദേശത്തെ മൂന്ന് വീടുകളിൽ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തൽ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഒരു വീട്ടിൽ നിന്ന് ഹെഡ്ഫോണും മറ്റൊരു വീട്ടിൽ നിന്ന് കുടയുമാണ് ഇയാൾ മോഷ്ടിച്ചത്. അതിജീവിത താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ കയറുമ്പോൾ പ്രതി മുഖം മറയ്ക്കാൻ ഉപയോഗിച്ചത് മോഷ്ടിച്ച ഈ കുടയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഐ.ടി. ജീവനക്കാരിയെ അമുറിയില്‍ അതിക്രമിച്ച് പ്രതി ബലാല്‍സംഗം ചെയ്യുന്നത്. രാത്രി ജോലി കഴിഞ്ഞെത്തുന്ന സഹതാമസക്കാർക്കുവേണ്ടി ഹോസ്റ്റൽ കെട്ടിടത്തിൻ്റെ പ്രധാന വാതിലും യുവതി താമസിക്കുന്ന മുറിയുടെ വാതിലും ലോക്ക് ചെയ്തിരുന്നില്ല. മോഷണ ശ്രമത്തിനിടെയാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിയായ 35 വയസ്സുകാരൻ മധുര സ്വദേശി ബെഞ്ചമിനെ പോലീസ് സാഹസികമായി പിടികൂടിയിരുന്നു. തുടർന്ന് രാത്രിയോടെ ഇയാളെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അതിജീവിത പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. തമിഴ്‌നാട്ടിൽ ബെഞ്ചമിനെതിരെ നിരവധി കേസുകളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തെരുവുകളിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് പോലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി; ഹോസ്റ്റലിൽ കടക്കും മുമ്പ് മൂന്ന് വീടുകളിൽ മോഷണം നടത്തി